കുന്നത്തുനാട്ടില്‍ എല്‍ഡിഎഫ് മുന്നിലേക്ക്; പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തേക്ക്

PC | bignewslive

എറണാകുളം: കുന്നത്തുനാട്ടില്‍ എല്‍ഡിഎഫ് മുന്നിലേക്ക്. 321 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രനാണ് രണ്ടാമത്. നിര്‍ണ്ണായക ശക്തിയാകുമെന്ന് കരുതിയ ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്ത് തന്നെയാണ്. കുന്നത്തുനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്.

പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോയി. 3277 വോട്ടാണ് പിജി ജോര്‍ജ്ജിന് ഇതുവരെ കിട്ടിയത്. കളമശ്ശേരിയില്‍ പി രാജീവ് മുന്നിലാണ്.

അതേസമയം 92 സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് 46 സീറ്റിലും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

Exit mobile version