മുഖ്യമന്ത്രി മുസ്ലീം തീവ്രവാദികളുടെ നാവായി മാറരുത്, വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ പടനായകന്‍ എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതി; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ‘വാരിയംകുന്നന്‍’ എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ആക്രമണം ശക്തമായിരിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമയില്‍ നായകനായി എത്തുന്നതും പൃഥ്വിരാജ് തന്നെയാണ്.

സംഭവത്തില്‍ നിരവധി പേരാണ് സിനിമയ്ക്കും പൃഥ്വിരാജിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട പൊരുതിയ നായകനാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്തി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

‘വാരിയന്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നമ്മുടെ നാട്ടില് ധീരമായ രീതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്. ഈ വിവാദം എന്റെ ശ്രദ്ധയില്‍ ഇല്ല. പക്ഷേ അതൊരു പടനായകനാണ് എന്നത് നമ്മള്‍ ഓര്‍ക്കണം. അദ്ദേഹത്തെ ആദരിച്ചുകൊണ്ടുതന്നെയാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. അതിനകത്ത് വേറെ വര്‍ഗീയചിന്തയുടെ ഭാഗമായി എന്തെങ്കിലും വരുന്നുണ്ടോ എന്ന് എനിക്കറിയില്ല’, എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മനസ്സുകളില്‍ മുറിവേല്‍പ്പിച്ചു കടന്നു പോയവരെ വിശുദ്ധരാക്കി വാഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ അത് ചരിത്രത്തോടു ചെയ്യുന്ന നീതിയാണോ എന്ന് പലവട്ടം ആലോചിക്കണം.വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജിയെ ശ്രീ പിണറായി വിജയന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ പടനായകന്‍ എന്ന് വിശേഷിപ്പിക്കുന്നതിലും ഈ അനീതിയുണ്ടെന്ന് ശോഭ സുരന്ദ്രേന്‍ പറയുന്നു.

മാപ്പിള ലഹളക്കാരെ പേടിച്ച് സ്വന്തം നാടായ മലപ്പുറം വിടേണ്ടി വന്നവരാണ് ഒന്നാം കമ്യൂണിസ്റ്റു മുഖ്യമന്ത്രിയുടെ കുടുംബക്കാരെങ്കില്‍, അവസാനത്തെ കമ്യൂണിസ്റ്റു മുഖ്യമന്ത്രി പിണറായി വിജയന്‍ മത തീവ്രവാദികള്‍ക്കുവേണ്ടി മാപ്പിള കലാപകാരികളെ പ്രകീര്‍ത്തിക്കുകയാണ്. തീവ്രവാദികളുടെ നാവായി മാറരുത് മുഖ്യമന്ത്രി എന്ന് അഭ്യര്‍ത്ഥിക്കാന്‍ മാത്രമേ കേരളത്തിലെ ഹിന്ദു സമൂഹത്തിനു കഴിയുകയുള്ളുവെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മനസ്സുകളില്‍ മുറിവേല്‍പ്പിച്ചു കടന്നു പോയവരെ വിശുദ്ധരാക്കി വാഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ അത് ചരിത്രത്തോടു ചെയ്യുന്ന നീതിയാണോ എന്ന് പലവട്ടം ആലോചിക്കണം.വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജിയെ ശ്രീ പിണറായി വിജയന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ പടനായകന്‍ എന്ന് വിശേഷിപ്പിക്കുന്നതിലും ഈ അനീതിയുണ്ട്.
മാപ്പിള ലഹളക്കാരെ പേടിച്ച് സ്വന്തം നാടായ മലപ്പുറം വിടേണ്ടി വന്നവരാണ് ഒന്നാം കമ്യൂണിസ്റ്റു മുഖ്യമന്ത്രിയുടെ കുടുംബക്കാരെങ്കില്‍, അവസാനത്തെ കമ്യൂണിസ്റ്റു മുഖ്യമന്ത്രി പിണറായി വിജയന്‍ മത തീവ്രവാദികള്‍ക്കുവേണ്ടി മാപ്പിള കലാപകാരികളെ പ്രകീര്‍ത്തിക്കുകയാണ്. തീവ്രവാദികളുടെ നാവായി മാറരുത് മുഖ്യമന്ത്രി എന്ന് അഭ്യര്‍ത്ഥിക്കാന്‍ മാത്രമേ കേരളത്തിലെ ഹിന്ദു സമൂഹത്തിനു കഴിയുകയുള്ളു.

Exit mobile version