ഇന്ന് ലോക എയ്ഡ്‌സ് ദിനം…ഈ വര്‍ഷത്തെ എച്ച്‌ഐവി സന്ദേശം ഇതാണ്…

' know your hiv status' ഇതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം

തിരുവനന്തപുരം: ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം. ‘ know your hiv status’ ഇതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ആഗോളതലത്തില്‍ യുഎന്‍എഐഡിഎസ്‌ന്റെ ലക്ഷ്യം 2030-ഓടുകൂടി ഈ അണുബാധയെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുകയെന്നതാണ്. ഈ ദിനത്തില്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മുഖ്യമന്തി പിണറായി വിജയന്‍ സംസ്ഥാനത്തെ ജ്യോതിസ് കേന്ദ്രങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

എച്ച്‌ഐവി നിയന്ത്രണത്തില്‍ നാം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും എച്ച്‌ഐവി വാഹകരായിട്ടും ആ സ്ഥിതി അറിയാതെ ജീവിക്കുന്ന ജനവിഭാഗങ്ങളും ഭൂമുഖത്തുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തവും ഉറപ്പ് വരുത്തണം. ഇതാണ് ‘Know Your HIV Status’ എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി. പരിശോധന പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

എച്ച്‌ഐവി പരിശോധനക്കും കൗണ്‍സിലിംഗിനുമായി സംസ്ഥാനത്ത് 530 ജ്യോതിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജ്യോതിസ് കേന്ദ്രങ്ങളുടെ സേവനം സൗജന്യമാണ്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. എച്ച്‌ഐവി അണുബാധയുണ്ടെന്നു കണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി ഏആര്‍ടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. കൂടാതെ ഉഷസ്സ് പുലരി തുടങ്ങിയവയുടെ സേവനവും ലഭ്യമാണ്. എച്ച്‌ഐവി അണുബാധാസാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 59 സുരക്ഷ പദ്ധതികള്‍ നിലവിലുണ്ട്.അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സുരക്ഷാ പദ്ധതികളിലൂടെ നടപ്പാക്കുന്നത്. കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ലബ്ബുകളും, സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഗുണപരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ലോക എയ്ഡ്സ് ദിനം.’Know Your HIV Status’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. ആഗോളതലത്തില്‍ UNAIDS-ന്റെ ലക്ഷ്യം 2030-ഓടുകൂടി അണുബാധ ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുകയെന്നതാണ്. എച്ച്ഐവി നിയന്ത്രണത്തില്‍ നാം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും എച്ച്ഐവി വാഹകരായിട്ടും ആ സ്ഥിതി അറിയാതെ ജീവിക്കുന്ന ജനവിഭാഗങ്ങളും ഭൂമുഖത്തുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തവും ഉറപ്പ് വരുത്തണം. ഇതാണ് ‘Know Your HIV Status’ എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി.

എച്ച്ഐവി പരിശോധന പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന നിന്ദയും വിവേചനവുമാണ് എച്ച്ഐവി പരിശോധനയ്ക്ക് മുന്നിലേക്ക് വരാന്‍ ആളുകള്‍ മടിക്കുന്നത്. ഈ സാഹചര്യം മാറേണ്ടതുണ്ട്. ഇതിനായി നയപരമായ ഇച്ഛാശക്തിയും, നൂതനമായ പരിശോധന സംവിധാനങ്ങളുമാണ് ആവശ്യം.

എച്ച്ഐവി പരിശോധനക്കും കൗണ്‍സിലിംഗിനുമായി സംസ്ഥാനത്ത് 530 ജ്യോതിസ് കേന്ദ്രങ്ങള്‍ (ICTC) പ്രവര്‍ത്തിക്കുന്നുണ്ട്. ജ്യോതിസ് കേന്ദ്രങ്ങളുടെ സേവനം സൗജന്യമാണ്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. എച്ച്ഐവി അണുബാധയുണ്ടെന്നു കണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി ഏആര്‍ടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. കൂടാതെ ഉഷസ്സ് (ART Centres), പുലരി (STI Clinics) തുടങ്ങിയവയുടെ സേവനവും ലഭ്യമാണ്.

എച്ച്ഐവി അണുബാധാസാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 59 സുരക്ഷ പദ്ധതികള്‍ (Targeted Intervention Projects) നിലവിലുണ്ട്. അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സുരക്ഷാ പദ്ധതികളിലൂടെ നടപ്പാക്കുന്നത്. കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ലബ്ബുകളും, സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഗുണപരമായ ഇടപെടലുകളാണ് നടത്തുന്നത്.

പുതിയ എച്ച്ഐവി. അണുബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. എങ്കിലും നിലവില്‍ ഒരു മാസം ശരാശരി 100 പുതിയ എച്ച്ഐവി ബാധിതര്‍ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കാജനകമാണ്. എയ്ഡ്‌സിനെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. നിലവാരമുള്ള പരിശോധന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് അതിന്റെ ആദ്യപടി. ‘Know Your HIV Status’ എന്ന മുദ്രാവാക്യം മുറുകെ പിടിച്ചു എല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് രംഗത്തിറങ്ങണം.’

Exit mobile version