ആശങ്ക ഒഴിയുന്നില്ല, മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 37136 ആയി, തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം ഉയരുന്നു

ചെന്നൈ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കൊറോണ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 37136 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 2127 പേര്‍ക്കാണ്.

മുംബൈയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ഇവിടെ മാത്രം രോഗബാധിതരുടെ എണ്ണം 22,563 ആയി. കഴിഞ്ഞദിവസം കൊറോണ ബാധിച്ച് മരിച്ചത് 43 പേരാണ്. ഇതോടെ മരണസംഖ്യ 800 ആയി. മുംബൈയില്‍ നിയന്ത്രണങ്ങള്‍ക്കായി അര്‍ധസൈനികരെ നിയോഗിച്ചു.

ധാരാവി, അന്ധേരി ഉള്‍പ്പടെ മുംബൈയിലെ അഞ്ച് ഹോട്ട്‌സ്‌പോട്ടുകളിലും കൊറോണ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം തമിഴ്‌നാട് ദക്ഷിണേന്ത്യയിലെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ 688 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

ഇതോടെ രോഗബാധിതര്‍ 12488 ആയി. ചെന്നൈയില്‍ ഇന്ന് മാത്രം 552 പേര്‍ കൊറോണ ബാധിതരായി. തമിഴ്‌നാട്ടിലെ കടലൂരില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കാണ്.
കോയമ്പേട് നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവരെ തിരിച്ചറിയാനാണ് ശ്രമം.

395 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ രോഗികള്‍ 12000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 12,14 ആയി. 719 പേരാണ് ഇതുവരെ മരിച്ചത്. കൊറോണ വ്യാപനത്തില്‍ ഏഷ്യയില്‍ മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 101,328 പേര്‍ക്കാണ്. ചൊവ്വാഴ്ചമാത്രം 5,242 പേര്‍ക്ക് കൊറോണ ബാധിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Exit mobile version