ജിംഗിള്‍ ബെല്‍സ് പാടി സാന്തായ്‌ക്കൊപ്പം മഞ്ഞില്‍ ചുവടുവെയ്ച്ച് സൈനികര്‍; മനം കവര്‍ന്ന് അതിര്‍ത്തിയിലെ ക്രിസ്തുമസ് ആഘോഷം; വീഡിയോ

ശ്രീനഗര്‍ : രാജ്യത്ത് ക്രിസ്തുമസ് ആഘോഷം തകര്‍ക്കുകയയാണ്. അതിനിടെ പുറത്തുവന്ന ക്രിസ്തുമസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ ട്വിറ്ററില്‍ തരംഗമായി മാറുന്നു. ജിംഗിള്‍ ബെല്‍സ് പാടി മഞ്ഞില്‍ ചുവടുവെയ്ക്കുന്ന സൈനികരുടെ വീഡിയോ കാഴ്ചക്കാരുടെ മനം കവരുകയാണ്.

കാശ്മീരില്‍ മഞ്ഞുമൂടിയ ശ്രീനഗറിലാണ് സൈന്യത്തിന്റെ ക്രിസ്തുമസ് ആഘോഷം. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മ്മിച്ച സ്‌നോമാനും സൈനികര്‍ക്കൊപ്പമുണ്ട്. ഈണത്തില്‍ ജിംഗിള്‍ ബെല്‍സ് പാടി കൈയ്യടിക്കുന്ന സൈനികര്‍ക്കൊപ്പം സാന്താ ചുവട് വെയ്ക്കുന്നതും വീഡിയോയില്‍ കാണാം.

മതിമറന്ന് ക്രിസ്തുമസ് ആഘോഷിക്കുന്ന രാജ്യം കാക്കുന്ന സൈനികരുടെ വീഡിയോ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാജ്യത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നിരുന്നു.

Exit mobile version