സംസ്ഥാനത്ത് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം; മുന്നറിയിപ്പ്

ഒച്ചുകളുടെ തലഭാഗത്തു കാണപ്പെടുന്ന വിര മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് ശേഷം അപകടകാരിയായ ആഫ്രിക്കന്‍ ഒച്ചുകളുടെ (അക്കാറ്റിന ഫൂലിക്ക) സാന്നിധ്യം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഇതോടെ കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ (കെഎഫ്ആര്‍ഐ) കണ്ടെത്തല്‍.

ഒച്ചുകളുടെ തലഭാഗത്തു കാണപ്പെടുന്ന വിര മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ തീവ്രത ജനങ്ങളില്‍ എത്തിക്കാനായി പുതിയ പദ്ധതികുണ്ടെന്നും കെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ശ്യാം വിശ്വനാഥ് കെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ശ്യാം വിശ്വനാഥ് അറിയിച്ചു.

ഒച്ചുകളുടെ സ്പര്‍ശനത്തിലൂടെ വിര കുട്ടികളിുടെ ശരീരത്തില്‍ എത്താന്‍ സാധ്യത ഏറേയാണെന്നാണ് കണ്ടെത്തല്‍. അതേസമയം റബര്‍, തെങ്ങ്, പച്ചക്കറികള്‍ക്കും കനത്ത നാശമാണ് ഈ ഒച്ചുകള്‍ വരുത്തുന്നത്. 2013ലാണ് ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്നു 10 കുട്ടികള്‍ക്ക് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് ബാധയുണ്ടായത് ആദ്യമായി കൊച്ചിയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് 2018 ല്‍ ഉണ്ടായ മഹാപ്രളയത്തിന് ശേഷം ഇടുക്കി ജില്ലയൊഴുകെയുള്ള മറ്റു ജില്ലകളില്‍ ഒച്ചുകളുടെ വ്യാപനം വളരെയധികം വര്‍ധിച്ചതായി കണ്ടെത്തി. പാലക്കാട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഒച്ചുകള്‍ ധാരാളമായി വര്‍ധിച്ചത്.

Exit mobile version