സംസ്ഥാന ചലച്ചിത്ര അവാർഡ്: രേവതി മികച്ച നടി, ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടന്മാർ

തിരുവനന്തപുരം: അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടന്മാരായി. രേവതി മികച്ച നടി.

ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച നടനായി. ജോജു ജോര്‍ജ് ‘നായാട്ട്’, ‘ഫ്രീഡം നൈറ്റ്’ എന്നീ സിനിമകളിലെ അഭിനയത്തിനും മികച്ച നടനായി.’ഭൂതകാലം’ എന്ന സിനിമയ്‍ക്കാണ് രേവതിക്ക് അവാര്‍ഡ്.

ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍, ചിത്രം ജോജി. സ്വഭാവനടി ഉണ്ണിമായ (ജോജി), സ്വഭാവനടന്‍ സുമേഷ് മൂര്‍ (കള).
മികച്ച പിന്നണിഗായിക സിത്താര കൃഷ്ണകുമാര്‍ (കാണേക്കാണേ), മികച്ച പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍ (മിന്നല്‍ മുരളി) മികച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയം) , സംഗീതസംവിധായകന്‍ ബി.ജി.എം- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി), ഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകം

മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ (ജോജി), മികച്ച ബാലതാരം ആദിത്യന്‍ (നിറയെ തത്തകളുള്ള മരം) മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ബേബി എസ് (ദൃശ്യം 2 റാണി), മികച്ച കുട്ടികളുടെ ചിത്രം കാടകം.
നൃത്തസംവിധാനം അരുണ്‍ലാല്‍ (ചവിട്ട്) വസ്ത്രാലങ്കാരം മെല്‍വി ജെ(മിന്നല്‍ മുരളി), മേക്കപ്പ്ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടി (ആര്‍ക്കറിയാം), കലാസംവിധാനം ഗോകുല്‍ദാസ് (തുറമുഖം), ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

തിരക്കഥാകൃത്ത് കൃഷാന്ത് (ആവാസവ്യൂഹം) ക്യാമറ മധു നീലകണ്ഠന്‍ (ചുരുളി), കഥ ഷാഹി കബീര്‍ (നായാട്ട്) മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍ (മിന്നല്‍ മുരളി)


ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ). 142 സിനിമകളാണ് ഇത്തവണ മത്സരത്തിനെത്തിയത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് ജൂറി ചെയർമാൻ.
സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ അഖ്തർ മിർസയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ഇത്തവണ അവാർഡ് നിർണയം നടത്തിയത്. 

140ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത്. ഏഴ് കുട്ടികളുടെ ചിത്രങ്ങളെയും പുരസ്ക്കാരത്തിനായി പരിഗണിക്കുന്നുണ്ട്. ഏപ്രില്‍ 28ന് ജൂറി സ്‌ക്രീനിംഗ് നടത്തിയത്.

Exit mobile version