ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍

കൊച്ചി: ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍. കൊച്ചുവേളിയില്‍ നിന്നു ഞായറാഴ്ച വൈകീട്ട് അഞ്ചിനു പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേദിവസം രാവിലെ 8.40-നു കൃഷ്ണരാജപുരത്തെത്തും.

സ്റ്റോപ്പുകള്‍: കൊല്ലം (5.52), കായംകുളം (6.38), കോട്ടയം (8.07), എറണാകുളം (9.20), തൃശ്ശൂര്‍ (10.42), പാലക്കാട് (12.05), കോയമ്പത്തൂര്‍ (1.20), ഈറോഡ് (3.10), ബംഗാരപേട്ട് (7.38), വൈറ്റ്ഫീല്‍ഡ് (8.29).

മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ട്, പിറ്റേദിവസം രാവിലെ ആറിനു കൊച്ചുവേളിയിലെത്തും. എട്ട് സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാവുക.

ഈ ഞായറാഴ്ച മുതല്‍ ജൂണ്‍ 30 വരെയാണ് സ്പെഷ്യല്‍ സര്‍വീസ്. ഇതു താത്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി ബാനസവാടി ഹംസഫര്‍ എക്സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുള്ള സാധ്യതയും റെയില്‍വേ തേടും.

ഞായറാഴ്ച സ്ഥിരം സര്‍വീസ് ലഭിക്കാന്‍ ഇപ്പോള്‍ ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്സ്പ്രസിന്റെ യാത്രാദിവസങ്ങളിലും സമയക്രമത്തിലും മാറ്റം വരുത്തിയാല്‍ മതിയാകും. ഹംസഫര്‍ എക്സ്പ്രസ് ആഴ്ചയില്‍ മൂന്നുദിവസം ഓടിക്കുന്നതിനോടു ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്കും എതിര്‍പ്പില്ലെന്നാണു സൂചന.

Exit mobile version