നീറ്റ്, ജെഇഇ പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ന്യഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബീഹാറില്‍ നീറ്റ്, ജെഇഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് നാല്‍പ്പത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സര്‍വീസുകള്‍.

അതേസമയം കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷ എഴുതുന്നവര്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സര്‍വീസ് ഉപകരിക്കുമെന്നാണ് റെയില്‍വേ വ്യക്തമാക്കി. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

അതേസമയം പരീക്ഷ നടത്തിപ്പിനായി ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷയ്ക്കായി എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മാര്‍ഗ നിര്‍ദേശത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക. ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍ ഒരുക്കേണ്ടത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കണം. നിയന്ത്രിത മേഖലയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കരുത്. തിരക്ക് കര്‍ശനമായി നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version