ലോകസഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് 14 സീറ്റ്, യുഡിഎഫിന് 6 സീറ്റ്; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പോലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത് മുന്നണിയ്ക്ക് 14 സീറ്റും യുഡിഎഫിന് 6 സീറ്റും ലഭിയ്ക്കുമെന്നാണ്

തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് മുന്നണി വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത് മുന്നണിയ്ക്ക് 14 സീറ്റും യുഡിഎഫിന് 6 സീറ്റും ലഭിയ്ക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ചാലക്കുടി, ആലത്തൂര്‍, പാലക്കാട്, പൊന്നാന്നി, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, വയനാട്, തൃശ്ശൂര്‍, ഇടുക്കി, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിനുമാണ് മുന്‍തൂക്കം. സംസ്ഥാനത്ത് ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ല. അതേസമയം, മതനിരപേക്ഷതയില്‍ ഉറച്ചു നില്‍ക്കുന്നത് ഇടതുപക്ഷം എന്ന പൊതുധാരണ ഉണ്ടാക്കാനായി. സംസ്ഥാന സര്‍ക്കാറിനെതിരായ വികാരം ഇല്ല. ശക്തമായ സര്‍ക്കാര്‍ ഉണ്ട് എന്ന വികാരം നിലനില്‍ക്കുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. 12 മുതല്‍ 16 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടാം. മുന്‍ തെരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ വലിയ മത്സരം ഇത്തവണ ഉണ്ടായിട്ടുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ നേടുന്ന സീറ്റ് നില ശതമാനത്തില്‍:
കാസര്‍കോട്:
എല്‍ഡിഎഫ് 45
യുഡിഎഫ് 35
എന്‍ഡിഎ 20
കണ്ണൂര്‍:
എല്‍ഡിഎഫ് 48
യുഡിഎഫ് 42
എന്‍ഡിഎ 10
വടകര:
എല്‍ഡിഎഫ് 48%
യുഡിഎഫ് 44%
എന്‍ഡിഎ 6%
വയനാട്:
യുഡിഎഫ് 52
എല്‍ഡിഎഫ് 38
എന്‍ഡിഎ 10
കോഴിക്കോട്:
എല്‍ഡിഎഫ് 48
യുഡിഎഫ് 35
എന്‍ഡിഎ 17
മലപ്പുറം:
യുഡിഎഫ് 47
എല്‍ഡിഎഫ് 42
എന്‍ഡിഎ 10
പൊന്നാന്നി:
എല്‍ഡിഎഫ് 44
യുഡിഎഫ് 42
എന്‍ഡിഎ 8
പാലക്കാട്:
എല്‍ഡിഎഫ് 46
യുഡിഎഫ് 35
എന്‍ഡിഎ 18
ആലത്തൂര്‍:
എല്‍ഡിഎഫ് 48
യുഡിഎഫ് 39
എന്‍ഡിഎ 18
തൃശ്ശൂര്‍:
യുഡിഎഫ് 46
എല്‍ഡിഎഫ് 44
എന്‍ഡിഎ 10
ചാലക്കുടി:
എല്‍ഡിഎഫ് 42
യുഡിഎഫ് 40
എന്‍ഡിഎ 18
എറണാകുളം:
എല്‍ഡിഎഫ് 43
യുഡിഎഫ് 41
എന്‍ഡിഎ 13
ഇടുക്കി:
എല്‍ഡിഎഫ് 42
യുഡിഎഫ് 45
എന്‍ഡിഎ 9
ആലപ്പുഴ:
എല്‍ഡിഎഫ് 47
യുഡിഎഫ് 42
എന്‍ഡിഎ 11
കോട്ടയം:
എല്‍ഡിഎഫ് 41
യുഡിഎഫ് 44
എന്‍ഡിഎ 15
പത്തനംതിട്ട:
എല്‍ഡിഎഫ് 41
യുഡിഎഫ് 39
എന്‍ഡിഎ 20
മാവേലിക്കര:
എല്‍ഡിഎഫ് 41
യുഡിഎഫ് 43
എന്‍ഡിഎ 15
കൊല്ലം:
എല്‍ഡിഎഫ് 45
യുഡിഎഫ് 43
എന്‍ഡിഎ 11
ആറ്റിങ്ങല്‍:
എല്‍ഡിഎഫ് 45
യുഡിഎഫ് 38
എന്‍ഡിഎ 17
തിരുവനന്തപുരം:
എല്‍ഡിഎഫ് 35
യുഡിഎഫ് 33
എന്‍ഡിഎ 31

Exit mobile version