അനുഗ്രഹം തേടി സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്ത്; സുകുമാരന്‍ നായരുമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി അരമണിക്കുറോളം നേരം കൂടിക്കാഴ്ച നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

സുകുമാരന്‍ നായരുടെ അനുഗ്രഹമുണ്ടെന്നും കാണാന്‍ വരേണ്ടത് തന്റെ കടമയാണെന്നും കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പ്രതികരിച്ചു.

2015ല്‍ സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കിയിരുന്നില്ല. അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ‘അങ്ങനെ എത്രയെത്ര എപ്പിസോഡുകള്‍’ ജീവിതത്തിലുണ്ടാകാറുണ്ട്. അച്ഛനും അമ്മയുമില്ലാത്ത തനിക്ക് അനുഗ്രഹമാണ് സുകുമാരന്‍ നായര്‍, പഴയ സംഭവം ഓര്‍മ്മിപ്പിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടി.

അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍എസ്എസ് അന്നു നല്‍കിയ വിശദീകരണം. അതേസമയം, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും സമദൂര നിലപാടില്‍ തന്നെ തുടരുമെന്നാണ് എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

Exit mobile version