സിവില്‍ സര്‍വീസില്‍ വയനാടിന് അഭിമാന നിമിഷം! ഐഎഎസ് എന്ന സ്വപ്‌നം സഫലമാക്കി ആദിവാസി പെണ്‍കുട്ടിയും

കൊച്ചി: സിവില്‍ സര്‍വീസില്‍ വയനാടിന് ഇത് അഭിമാന നിമിഷം. കേരള ചരിത്രത്തില്‍ ആദ്യമായി ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് സ്വന്തമാക്കിയിരിക്കുന്നു.

പൊഴുതന പഞ്ചായത്തിലെ കുറിച്യ വിഭാഗത്തിലെ ശ്രീധന്യയാണ് സിവില്‍ സര്‍വീസില്‍ 410ാം റാങ്ക് നേടി അഭിമാനമായിരിക്കുന്നത്. ഇടിയംവയല്‍ ഇഎംഎസ് കോളനിയിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. കഴിഞ്ഞ തവണത്തെ റാങ്കനുസരിച്ച് ശ്രീധന്യയ്ക്ക് ഐഎഎസ് കിട്ടാനുള്ള സാധ്യതയേറെയാണ്.

‘ഇത്രയധികം ട്രൈബല്‍സ് ഉള്ള വയനാട് നിന്നും ഇതുവരെ ഒരു ട്രൈബല്‍ ഐഎഎസ് ഉണ്ടായിട്ടില്ല. അത്രയും പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ഒരു ട്രൈബല്‍ ഐഎഎസ് വരുന്നത് വരുന്ന തലമുറയ്ക്ക് വലിയ പ്രചോദനമായിരിക്കും. അതുകൊണ്ടാണ് ഇത് തിരഞ്ഞെടുത്തത്. ഗ്രൗണ്ട് റിയാലിറ്റി അറിയുന്നവര്‍ക്ക് നല്ല രീതിയില്‍ കോഴ്‌സ് ഫോര്‍മുലേറ്റ് ചെയ്യാനൊക്കെ പറ്റും. അതുകൊണ്ടാണ് ഐഎഎസ് എന്ന സ്വപ്‌നത്തിലേക്ക് വന്നത്.

2016 ല്‍ പിജി കഴിഞ്ഞു. ഒരു ട്രൈബല്‍ ഡിപ്പാര്‍മെന്റില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു. ടിആര്‍ഡിഎമ്മിന്റെ മീറ്റിങ്ങിന് ഇരിക്കുമ്ബോള്‍ അദ്ദേഹം കയറി വന്ന സമയത്ത് അവിടെയുണ്ടായിരുന്ന അത്രയും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കൊടുക്കുന്ന റസ്‌പെക്‌റ്റ്‌. അത് കണ്ടിട്ടാണ് എന്റെയുള്ളില്‍ എപ്പോഴോ ഉണ്ടായിരുന്ന സ്പാര്‍ക്ക് കത്താന്‍ തുടങ്ങിയത്. ആ വര്‍ഷം തന്നെ ജോലി രാജി വച്ചു. പിന്നെ സിവില്‍ സര്‍വീസ് പഠനത്തിനായി തിരുവനന്തപുരത്തേക്ക് വന്നു.’ വിജയാഹ്ലാദം പങ്കുവച്ചുകൊണ്ട് ശ്രീധന്യ പറഞ്ഞു.

ബോംബൈ ഐഐടി പൂര്‍വ വിദ്യാര്‍ഥിയായ കനിഷ്‌ക് കഠാരിയയ്ക്കാണ് ഒന്നാംറാങ്ക്. അക്ഷത് ജെയിന്‍ രണ്ടാംറാങ്കും ജുനൈദ് മുഹമ്മദ് മൂന്നാം റാങ്കും ശ്രേയംസ് കുമാത് നാലാം റാങ്കും നേടി. ആദ്യ 25 റാങ്കുകാരില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണ് ഉള്ളത്. അഞ്ചാം റാങ്ക് നേടിയ സൃഷ്ട് ജയന്ത് ദേശ് മുഖ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി.

കൂടാതെ തൃശൂര്‍ സ്വദേശിനി ശ്രീലക്ഷ്മി റാം 29ാ-ം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി. രഞ്ജന മേരി വര്‍ഗീസ് (49), അര്‍ജുന്‍ മോഹന്‍ (66), ശ്രീധന്യ (110) തുടങ്ങിയ മലയാളികളും റാങ്ക് പട്ടികയിലുണ്ട്.

Exit mobile version