പോലീസിന്റെ മിന്നല്‍ പരിശോധന; പാപ്പിനിശ്ശേരിയില്‍ വന്‍ ആയുധ ശേഖരം പിടികൂടി

വളപട്ടണം ഇന്‍സ്പെക്ടര്‍ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധ ശേഖരം പിടികൂടിയത്

കണ്ണൂര്‍: പാപ്പിനിശ്ശേരി വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. കെഎസ്ടിപി റോഡില്‍ ഹാജി റോഡ് മേല്‍പ്പാലത്തിനടിയിലെ തൂണിനടിയില്‍ ഒളിപ്പിച്ച് നിലയിലായിരുന്നു ആയുധങ്ങള്‍. അഞ്ച് വടിവാളുകളും ഇരുമ്പ് ദണ്ഡുകളുമാണ് പോലീസ് പിടികൂടിയത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് നിരീക്ഷണത്തിലുള്ള സ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വളപ്പട്ടണം പോലീസ് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വളപട്ടണം ഇന്‍സ്പെക്ടര്‍ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധ ശേഖരം പിടികൂടിയത്. എഎസ്ഐ കുഞ്ഞിരാമന്‍, സീനിയര്‍ സിപിഒ മാരായ വിനോദ് അശോകന്‍, ഗിരീഷ് ടികെ എന്നിവരാണ് സംഘത്തിലുണ്ടായത്.

Exit mobile version