സാങ്കേതിക വിദ്യ വളര്‍ന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണവും മാറി; പ്രത്യേക ഡിജിറ്റല്‍ പ്രചരണ വാഹനവുമായി ബിജെപി

ഒരേസമയം ശബ്ദവും ദൃശ്യങ്ങളും ഉപയോഗിച്ച് ജനങ്ങളിലേക്ക് ആശയങ്ങള്‍ എത്തിക്കാമെന്നതാണ് ഡിജിറ്റല്‍ വാളുകളുടെ പ്രധാന സവിശേഷത

കാസര്‍കോട്: നാട് ഓടുമ്പോള്‍ നടുവെ ഓടണമെന്നാണല്ലോ പ്രമാണം. അത്തരത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനു മുന്നോടിയായി മറ്റു പാര്‍ട്ടികള്‍ക്ക് മുമ്പേ ബിജെപിയുടെ ഡിജിറ്റല്‍ പ്രചരണ വാഹനം യാത്ര തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഈ വിദ്യ കാര്യമായി ഉപയോഗപ്പെടുത്തിയത്. ഇത്തവണ എല്ലാ പാര്‍ട്ടികളും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്.

ഒരേസമയം ശബ്ദവും ദൃശ്യങ്ങളും ഉപയോഗിച്ച് ജനങ്ങളിലേക്ക് ആശയങ്ങള്‍ എത്തിക്കാമെന്നതാണ് ഡിജിറ്റല്‍ വാളുകളുടെ പ്രധാന സവിശേഷത.

Exit mobile version