പിസി ജോര്‍ജിനെ രവി പൂജാരി വിളിച്ചത് 6 തവണ ; തെളിവുകള്‍ പുറത്ത്

ജോര്‍ജിന്റെ നമ്പറിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൂജാരി വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടൈത്തി

എംഎല്‍എ പിസി ജോര്‍ജിനെ അധോലോക കുറ്റവാളി രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തി എന്നത് വാസ്തവംതന്നെ. ജോര്‍ജിന്റെ നമ്പറിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൂജാരി വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടൈത്തി.

ഫ്രാങ്കോയുടെ കേസില്‍ പരാതി കൊടുത്ത കന്യാസ്ത്രീയെ താന്‍ ആക്ഷേപിച്ചെന്ന് ആരോപിച്ച് രവി പൂജാരി ജനുവരി 11, 12 തിയ്യതികളിലാണ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പിസി ജോര്‍ജ് വെളിപ്പെടുത്തിയത് വന്‍ ആക്ഷേപത്തിന് വഴിവെച്ചു. ഇതിനു പിന്നാലെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഭീഷണി വേണ്ടെന്നും ദൈര്യം ഉണ്ടെങ്കില്‍ കേരളത്തിലേക്ക് വരാന്‍ താന്‍ വെല്ലുവിളിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞത് അടുപ്പക്കാര്‍ പോലും വിശ്വസിച്ചിരുന്നില്ല.

കയില്‍ കാശുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് പതിവാക്കിയ പൂജാരിക്ക് , അതിനൊപ്പം പൊതു ചര്‍ച്ചയിലുള്ള വിഷയങ്ങളില്‍ ഇടപ്പെട്ട് പ്രതികരണം അറിയിക്കുന്ന സ്വാഭാവം ഉണ്ടത്രേ. തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ നിരന്തരം വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി 2016ല്‍ കേരളത്തില്‍ തന്നെ രവി പൂജാരിക്കെതിരെ പരാതി ഉണ്ടായിരുന്നു.

Exit mobile version