കൃഷിയിടങ്ങളില്‍ വെള്ളമില്ലാതെ കര്‍ഷകര്‍ വലയുന്നു

പത്തനംതിട്ട അടൂര്‍ മേഘലയിലെ കര്‍ഷകര്‍ക്കാണ് ദുരതം

പത്തനംതിട്ട ; പത്തനംതിട്ട അടൂര്‍ മേഘലയിലെ കര്‍ഷകര്‍ക്കാണ് ദുരതം. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല എന്ന് കര്‍ഷകര്‍ പറയുന്നു. കടമ്പനാട് പഞ്ചായത്തിലെ പുന്നക്കാട് കൃഷിയിടത്തിലാണ് വെള്ളമെത്തിക്കാന്‍ മാര്‍ഗമില്ലാതെ കര്‍ഷകര്‍ വലയുന്നത്. പ്രളയത്തില്‍ ഏറ്റവും അധികം നാശം നേരിട്ട കൃഷിയിടമാണിത്. 500 ഏക്കറില്‍ അധികം വരുന്ന കനാല്‍വെള്ളം എത്താത്തതിനാല്‍ ചീര കൃഷിയും, വാഴകൃഷിയും ഉല്‍പ്പെടെയുള്ള പച്ചക്കറി കൃഷികള്‍ നാശത്തിന്റെ വക്കിലാണ്.
കൃഷിയിടത്തില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള കനാലില്‍ നിന്ന് പൈപ്പുകള്‍ വഴിയും ചാലിലൂടെയുമാണ് വെള്ളം എത്തുന്നത്. എന്നാല്‍ മണ്ണും മാലിന്യവും കയറി വെള്ളം എത്താനുള്ള മാര്‍ഗം അടഞ്ഞുകിടക്കുകയയാണ്. കനാല്‍ വെള്ളം തുറന്നു വിടാനും നടപടിയില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

Exit mobile version