ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സഹസ്രനീരാജനം; ആദ്യ ദീപം കൊളുത്തി സുരേഷ് ഗോപി എംപി

പന്തളം: നഗരസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാം ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സഹസ്രനീരാജനം. ബിജെപി സ്ഥാനാര്‍ഥി ശ്രീദേവിയമ്മയുടെ വിജയത്തിനായിട്ടാണ് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ ശാസ്താവിന് മുന്നില്‍ സഹസ്രനീരാജനം നടത്തിയത്. മേല്‍ശാന്തി കെ മഹേഷ് കുമാര്‍ പോറ്റി ശ്രീകോവിലില്‍ നിന്ന് പകര്‍ന്നുനല്‍കിയ ദീപമുപയോഗിച്ച് സുരേഷ് ഗോപി എംപിയാണ് നീരാജനത്തിന് ആദ്യം ദീപം തെളിച്ചത്.

ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ സുരേഷ് ഗോപിക്കൊപ്പം അഞ്ചാംവാര്‍ഡ് കൗണ്‍സിലര്‍ കെവി ശ്രീദേവി, നഗരസഭ ചെയര്‍പേഴ്‌സന്‍ സുശീല സന്തോഷ്, ബിജെപി അടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എംബി. ബിനുകുമാര്‍ എന്നിവരും നീരാജനത്തിന് ദീപം തെളിച്ചു.

തിരുവാഭരണ മാളികയിലെത്തിയ സുരേഷ് ഗോപി പന്തളം രാജകുടുംബാംഗങ്ങളുമായും അല്‍പസമയം ചെലവഴിച്ചു. തുടര്‍ന്ന് പന്തളം നഗരസഭയിലെ ബിജെപി അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്ത് അവര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ കര്‍പ്പൂരാഴിയുഴിഞ്ഞാണ് ബിജെപി പ്ര

Exit mobile version