പ്രമുഖ എഴുത്തുകാരന്‍ ആ മാധവന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാളിയായ പ്രമുഖ തമിഴ് എഴുത്തുകാരന്‍ ആ മാധവന്‍ (87) അന്തരിച്ചു. 2013 ല്‍ ‘ഇലക്കിയ ചുവടുകള്‍’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാള്‍ എന്നിവയാണ് പ്രധാന കൃതികള്‍. തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.

തകഴി ശിവശങ്കര പിള്ള, എസ്‌കെ പൊറ്റെക്കാട് എന്നിവരുടെ കൃതികള്‍ അദ്ദേഹം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മൃതദേഹം തിരുവനന്തപുരം കൈതമുക്കിലെ വസതിയില്‍ സംസ്‌കരിക്കും.
സംസ്‌കാരം നാളെ രാവിലെ 10ന് തൈക്കാട് ശ്മശാനത്തില്‍ നടക്കും. ഭാര്യ പരേതയായ ശാന്ത. മൂന്നു മക്കളുണ്ട്.

Exit mobile version