കുംഭമേളയില്‍ പങ്കെടുത്ത 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33 പേര്‍ക്ക്, 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍

Kumbhmela | Bignewslive

ബെംഗളുരു : കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33പേര്‍ക്ക്. ഇവരില്‍ 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍. 67കാരിയുടെ കുടുംബത്തിലുള്ള പതിനെട്ട് പേര്‍ക്കും ബെംഗളുരുവിലെ സ്പന്ദന ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് റീഹാബിലേഷന്‍ സെന്ററിലെ ജീവനക്കാരടക്കം 16 രോഗികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതേ ആശുപത്രിയിലെ സൈക്യാട്ട്രിസ്റ്റ് ആണ് 67കാരിയുടെ മരുമകള്‍. ഇവര്‍ ചികിത്സിച്ചിരുന്ന രോഗികളാണ് കോവിഡ് ബാധിതരായ 13പേരും. ഭര്‍തൃമാതാവിന് കോവിഡ് സഥിരീകരിച്ചതിന് പിന്നാലെ ഇവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുവെങ്കിലും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഇക്കാര്യം അറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ ഇവരുമായി അടുത്തിടപഴകിയ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയായിരുന്നു.

16 രോഗികള്‍ക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി കോവിഡ് കേന്ദ്രമായി പ്രഖ്യാപിച്ചു. രോഗബാധിതരെ ഇതേ ആശുപത്രിയിലാണ് ചികിത്സിച്ചത്. അതേസമയം കുംഭമേളയില്‍ പങ്കെടുത്ത എത്ര പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

Exit mobile version