മലയാളികള്‍ക്ക് പുല്ലുവില! മറുനാട്ടില്‍ ചക്കയ്ക്ക് അരക്കിലോ 400 രൂപ..!

ഒരു കാലത്ത് മലയാളികളുടെ വിശപ്പടക്കിയിരുന്ന ഏറ്റവും പ്രിയപ്പെട്ട വിഭവം ചക്കയ്ക്ക് ഇന്ന് നാട്ടില്‍ അത്ര ഡിമാന്റില്ലെന്നതാണ് സത്യം. വീട്ടുവളപ്പില്‍ ധാരാളമായി കിട്ടുന്ന ചക്കയോട് പുച്ഛമങ്ങോട്ട് തുടരാന്‍ വരട്ടെ, മറുനാട്ടില്‍ നമ്മുടെ ചക്കയ്ക്ക് അരക്കിലോയ്ക്ക് വില 400 രൂപയാണ്.!

മറുനാട്ടിലെ താരമായി മാറിയ ചക്കയുടെ കാര്യമാലോചിച്ച് ഞെട്ടുകയാണിപ്പോള്‍ ഓരോ മലയാളിയും. കേരളത്തിന്റെ ഈ ഔദ്യോഗിക ഫലത്തിന് ബ്രിട്ടനില്‍ ആരാധകര്‍ ഏറെയാണത്രെ. സസ്യാഹാര പ്രേമികള്‍ക്ക് ഇടയില്‍ ബീഫിനും പോര്‍ക്കിനും പകരം ചക്കയാണ് താരം. പാചകം ചെയ്തു കഴിഞ്ഞാല്‍ പോര്‍ക്കിനും ബീഫിനും പകരം നില്‍ക്കുമെന്നാണ് ബ്രിട്ടീഷുകാര്‍ പറയുന്നത്.

സസ്യാഹാര പ്രേമികളുടെ പ്രധാന ഭക്ഷ്യ വസ്തുക്കളിലൊന്നായി ചക്ക വൈകാതെ മാറുമെന്നാണു റിപ്പോര്‍ട്ടുകള്‍. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാനുകളിലും മറ്റും ശീതീകരിച്ച നിലയിലാണ് ചക്കയുടെ വിപണനം. 4.79 യൂറോ (ഏകദേശം 400 രൂപ) യ്ക്കാണു ചക്ക പാഴ്‌സലുകളുടെ വില്‍പ്പന. അര കിലോ ചക്കയ്ക്ക് യുഎസില്‍ 150 രൂപയോളമാണു വില. അതേസമയം, ഫ്രാന്‍സില്‍ ഇത്രയും ചക്കയ്ക്ക് 400 രൂപയോളമാകും.

Exit mobile version