‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ’ നസ്രിയയുടെ ആ ചോദ്യത്തില്‍ നിന്നായിരുന്നു പ്രണയത്തിന്റെ തുടക്കം

സിനിമകളിലൂടെ പ്രണയം അടയാളപ്പെടുത്തി എത്രയോ താരങ്ങള്‍ ഉണ്ട്. അതില്‍ ചില പ്രണയങ്ങള്‍ യാഥാര്‍ത്ഥത്തിലേക്കും കടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രണയജോടികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ പ്രണയം സിനിമ കടന്ന് യാഥാര്‍ത്ഥ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുകയായിരുന്നു. ആ പ്രണയത്തിന്റെ തുടക്കവും ഒഴുക്കുമാണ് ഈ പ്രണയിനികള്‍ക്ക് പറയാനുള്ളത്.

‘ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ് നടക്കുന്നു. അകത്തെ മുറിയില്‍ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: ‘എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം.’ അത്ര ഹോണസ്റ്റ് ആയ ചോദ്യം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും കേട്ടിട്ടില്ലെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഫഹദിന്റെ ഉമ്മയ്ക്കാണെങ്കില്‍ പരിചയപ്പെടുന്നതിന് മുമ്പേ നസ്രിയയെ ഇഷ്ടപ്പെടുകയും ചെയ്തു. ഉമ്മ നോക്കുമ്പോലെ ഷാനുവിനെ നോക്കിക്കോളാം എന്ന ഉറപ്പാണ് നസ്രിയ ഫഹദിന്റെ ഉമ്മയ്ക്ക് അന്ന് കൊടുത്തത്. അവളെ നോക്കിയതു പോലെ ഞാന്‍ വേറെ ആരെയും നോക്കിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ അതുകൊണ്ട് തന്നെ ഫഹദിനും ഒരു മടിയുമില്ല’

പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് ചിലപ്പോഴൊക്കെ ശരിയാവാറുണ്ട് . അത്തരം പ്രണയങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് ഫഹദ് നസ്രിയ പ്രണയം. ഇവരുടെ പ്രണയം സിനിമകടന്ന് സഞ്ചരിച്ചത് ഇവര്‍ പോലും അറിഞ്ഞിരുന്നില്ല.

Exit mobile version