‘ജോജി’; ഫഹദ്-ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു

‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

‘ജോജി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഫഹദ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌കരനാണ്. മഹേഷിന്റെ പ്രതികാരത്തിന് തിരക്കഥ ഒരുക്കിയതും ശ്യാം പുഷ്‌കരനാണ്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം.ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീവയുടെ ബാനറില്‍ ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version