തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി നസ്രിയ; നായകന്‍ നാനി

മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ തെലുങ്കിലേക്ക്. നടന്‍ നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. ഇന്‍സ്റ്റഗ്രാമിലൂടെ നസ്രിയ തന്നെയാണ് തെലുങ്ക് അരങ്ങേറ്റത്തെ കുറിച്ചുള്ള വിവരം ആരാധകരുമായി പങ്കുവെച്ചത്. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താന്‍ എന്നാണ് നസ്രിയ കുറിച്ചത്.


ചിത്രം ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്.


മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്. ‘മണിയറയിലെ അശോകന്‍’ ആണ് നസ്രിയയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Exit mobile version