നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം; ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടു

nazriya fahadh telungu movie

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്തുവിട്ടു. ‘അന്‍ടെ സുന്ദരനികി’ എന്നാണ് ചിത്രത്തിന്റെ പേര്. നാനിയാണ് നായകന്‍. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്.


വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മാണം. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യുക. ‘മണിയറയിലെ അശോകന്‍’ ആണ് നസ്രിയയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Exit mobile version