ഡിയർ മൂത്രോംസ്, അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ, നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല, വാല് മുറിയാൻ നിൽക്കണ്ട; പൃഥ്വിക്ക് പിന്തുണയുമായി എംഎ നിഷാദ്

ma-nishad-and-prthviraj

ജനം ടിവിയുടെ വിവാദമായ ലേഖനത്തിന് മറുപടിയുമായി അണിനിരക്കുകയാണ് മലയാള സിനിമയിലെ പ്രമുഖരെല്ലാം. നടൻ പൃഥ്വിരാജിനെ അവഹേളിച്ച ജനം ടിവിക്ക് നാലുപാടുനിന്നും പൊങ്കാലയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്.

അദ്ദേഹത്തിന് നല്ല ചങ്കൂറ്റം ഉണ്ടെന്നും വെള്ളിത്തിരിയിൽ മാത്രമല്ല ജീവിതത്തിലും പൃഥ്വിരാജ് നായകൻ തന്നെയാണെന്നും എംഎ നിഷാദ് പറയുന്നു.

‘അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ, നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല എന്ന് സാരം. എന്റെ ആദ്യ ചിത്രത്തിലെ നായകൻ. വെളളിത്തിരയിൽ മാത്രമല്ല. ജീവിതത്തിലും നായകനാണ് അയാൾ. പൃഥ്വിരാജ്. ഡിയർ മൂത്രോംസ്, വെറുതെ വാല് മുറിയാൻ നിൽക്കണ്ട. വണ്ടി വിട്’- എംഎ നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

ലക്ഷദ്വിപീലെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി പൃഥ്വിരാജിന്റെ കണ്ണീർ വീണ്ടും ജിഹാദികൾക്കു വേണ്ടി എന്ന തലക്കെട്ടിൽ ലേഖനമെഴുതിയത്. ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.

സുകുമാരന്റെ മൂത്രത്തിൽ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശം. രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോൾ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓർമ്മിപ്പിച്ചാൽ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തിൽ പറയുന്നു. വിമർശനങ്ങൾ ഉയർന്നതോടെ ജനം ടിവി ലേഖനം പിൻവലിക്കുകയും ചെയ്തു.

ച്ചുള്ള ജനംടിവി ലേഖനത്തിൽ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. അദ്ദേഹത്തിന് നല്ല ചങ്കൂറ്റം ഉണ്ടെന്നും വെള്ളിത്തിരിയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം നായകൻ തന്നെയാണെന്നും എം എ നിഷാദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Exit mobile version