റിലീസായി ഒരുദിവസത്തിനുള്ളിൽ ‘ആടുജീവിതം’ സിനിമയുടെ വ്യാജൻ ഇറങ്ങി; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി

മലയാളത്തിന്റെ അഭിമാനമെന്ന് വിശേഷിപ്പിക്കാവുന്ന മേയ്ക്കിംഗുമായി ഇറങ്ങിയ സിനിമ ആടുജീവിതം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. പിന്നാലെ സിനിമയുടെ വ്യാജപതിപ്പിനെതിരെ പരാതി നൽകി സംവിധായകൻ ബ്ലെസി രംഗത്തെത്തി. ചെങ്ങന്നൂർ പോലീസിനും സൈബർ സെല്ലിനുമാണ് സംവിധായകൻ പരാതി നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ അടക്കംപ്രചരിപ്പിച്ചു സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് സംവിധായകൻ പരാതിയിൽ ആവശ്യപ്പെടുന്നത്.

കൂടാതെ, വ്യാജപതിപ്പ് പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്നയാളുടെ ഓഡിയോ ക്ലിപ്പും മൊബൈൽ സ്‌ക്രീൻ ഷോട്ടുകളും സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. 16 വർഷം നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് പൃഥിരാജ് നായകനായ ആടുജീവിതം വ്യാഴാഴ്ച റിലീസ് ചെയ്തത്.

ALSO READ- നിപ രക്തസാക്ഷി സിസ്റ്റർ ലിനിയുടെ മക്കളെ കാണാനെത്തി കെകെ ശൈലജ; അന്ന് കുടുംബത്തിന് താങ്ങായത് ഓർത്തെടുത്ത് സജീഷ്

സിനിമയ്ക്ക് ആരാധകരുൾപ്പടെയുള്ളവർ ഫുൾമാർക്കും നൽകിയിരിക്കുകയാണ്. ചിത്രം തിയേറ്ററിൽ നിറഞ്ഞോടുകയാണ്. ഇതിനു പിന്നാലെയാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങൾ വഴി പുറത്തിറങ്ങിയത്. കാനഡയിൽ നിന്നാണ് ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നതെന്നാണ് വിവരം.

Exit mobile version