ശരീരഭാരം കുറച്ച് വീണ്ടും ആരാധകരെ ഞെട്ടിച്ച് ഫഹദ് ഫാസില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ജോജി’യുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

fahad fazil | big news live

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘ജോജി’. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനായി വീണ്ടും ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഫഹദ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്. മുണ്ടക്കയവും എരുമേലിയുമാണ് ലൊക്കേഷന്‍. ശ്യാം പുഷ്‌കരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദിലീഷ് പോത്തന്‍ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ദിലീഷ് പോത്തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് തന്നെയായിരുന്നു നായകന്‍.


ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വില്യം ഷെയ്ക്‌സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.

Exit mobile version