മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച ‘സീ യു സൂണ്‍’ എന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.
നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് തിരക്കഥ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഈ ചിത്രത്തിന് റാഫി തിരക്കഥയൊരുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

വികെ പ്രകാശ്, മഹേഷ് നാരായണന്‍, വേണു എന്നിവരുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സജിമോന്‍. അടുത്ത വര്‍ഷം തുടക്കത്തോടെ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന ‘മാലിക്’ റിലീസിന് തയ്യാറെടുക്കുകയാണ്.

Exit mobile version