ഹൊറര്‍ ത്രില്ലറുമായി സിദ്ധാര്‍ത്ഥും കാതറീന്‍ ട്രീസയും; അരുവത്തിന്റെ ടീസര്‍ കാണാം

നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ടീസര്‍ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്

സായി ശേഖര്‍ സംവിധാനം ചെയ്യുന്ന സിദ്ധാര്‍ത്ഥ് ചിത്രം അരുവത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഹൊറര്‍ ത്രില്ലര്‍ ചിത്രമായ അരുവത്തില്‍ സിദ്ധാര്‍ത്ഥിന്റെ നായികയായി എത്തുന്നത് കാതറീന്‍ ട്രീസയാണ്. നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന ടീസര്‍ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്.

ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് പല ഗെറ്റപ്പുകളിലായാണ് എത്തുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്ത അവള്‍ ആണ് ഏറ്റവും ഒടുവില്‍ സിദ്ധാര്‍ഥ് അഭിനയിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം. കാര്‍ത്തിക് ക്രിഷിന്റെ സെയ്ത്താന്‍ കാ ബച്ചായിലാണ് സിദ്ധാര്‍ഥ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു ഹിന്ദി സിനിമയും സിദ്ധാര്‍ഥിന്റേതായി പുറത്തുവരാനുണ്ട്.

എന്‍കെ ഏകാംബരമാണ് അരുവത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ചിത്രസംയോജനം പ്രവീണ്‍ കെഎല്‍. ആര്‍ രവീന്ദ്രനാണ് നിര്‍മ്മാണം. ചിത്രം അടുത്തമാസം തീയ്യേറ്ററുകളിലെത്തും.

Exit mobile version