6 അവേഴ്‌സ് ‘ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നാലുവര്‍ഷത്തിനു ശേഷം തമിഴ് നടന്‍ ഭാരത് മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന ചിത്രമാണ് ‘6 അവേഴ്‌സ് ‘ . സുനീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഊഴം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഭരതിനൊപ്പം അനു മോഹനും ആദില്‍ ഇബ്രാഹിമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു .

അജീഷ് ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ചിതത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സിനുവാണ്. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത.

ജയരാജ് സംവിധാനം ചെയ്ത ഫോര് ദ പീപ്പിള് എന്ന ചിത്രത്തിലൂടെ മലയാളികള്ക്കു സുപരിചിതനായ നടനാണ് ഭരത്. തമിഴില് ബോയ്‌സ് എന്ന സൂപ്പര്ഹിറ്റ് ചിത്രമിറങ്ങി തൊട്ടടുത്ത വര്‍ഷമാണ് ആദ്യമലയാളചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് 1000-ഒരു നോട്ട് പറഞ്ഞ കഥ, ലോഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്നീ ചിത്രങ്ങളിലും എത്തിയിരുന്നുവെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് താരം കൂടുതല് സജീവമായത്.

Exit mobile version