ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ചിത്രം ഫാന്‍സി ഡ്രസ്സ്; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി നാളെ പുറത്ത് വിടും

അഭിനേതാവായും സംവിധായകനുമായി തിളങ്ങിയ ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മെയ് 1ന് മെഗാസ്റ്റാര്‍ മമ്മൂട്ടി പുറത്തുവിടും. നവാഗതനായ രഞ്ജിത്ത് സക്കറിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഹ്യൂമര്‍ ത്രില്ലറാണ് ‘ഫന്‍സി ഡ്രസ്സ്’. ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി പക്രുവും എത്തുന്നുണ്ട്. ‘ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍’ എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. നാലു പേര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒട്ടേറെ കോമഡി താരങ്ങളും എത്തുന്നുണ്ട്. ചിത്രത്തില്‍ ഗിന്നസ് പക്രുവിനോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഉണ്ട്.

പ്രദീപ് നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വി സാജന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഫാന്‍സി ഡ്രസിന്റെ ഷൂട്ടിംഗ് തുടങ്ങിയ കാര്യം പക്രു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. അതേസമയം മാധവ് രാംദാസിന്റെ ഇളയരാജ എന്ന ചിത്രമാണ് പക്രുവിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തില്‍ നായക വേഷത്തിലാണ് താരം എത്തുന്നത്.

Exit mobile version