‘കരയൂല, കരകയറേണ്ടേ’, ചിരി ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു

Guinness Pakru | Bignewslive

ലോകം ഒന്നടങ്കം മഹാമാരിക്കെതിരെ പൊരുതുകയാണ്. വാക്‌സിന്‍ സ്വീകരിച്ച് വൈറസ് ബാധയുമായുള്ള പ്രതിരോധത്തിലാണ്. വാക്‌സിന്‍ എടുക്കാന്‍ പലരും മടികാണിക്കുന്ന വേളയില്‍ രാഷ്ട്രീയ, സിനിമാ പ്രമുഖരും വാക്‌സിന്‍ എടുത്ത് മാതൃകയായിരുന്നു. ഇപ്പോള്‍ നടന്‍ ഗിന്നസ് പക്രുവും വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയാണ്.

കരയൂല, കരകയറേണ്ടേ എന്ന് എഴുതിയാണ് ഗിന്നസ് പക്രു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുത്തതിന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ടുള്ള ഗിന്നസ് പക്രുവിന്റെ ഫോട്ടോയ്ക്ക് ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗിന്നസ് പക്രുവിന്റെ വാക്‌സിന്‍ ഫോട്ടോ സൈബറിടത്ത് തരംഗമായി കഴിഞ്ഞു.

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ താരങ്ങള്‍ പേടിക്കുന്നതായും കരയുന്നതായും ഭാവിക്കുന്നതിന്റെ ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ധൈര്യത്തോടെ വാക്‌സിന്‍ സ്വീകരിക്കുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു ആരാധകര്‍.

Exit mobile version