‘മദ്യമോ ലഹരിയോ ഉപയോഗിച്ചിട്ടല്ല; കാലിലെ വേദനകൊണ്ട് കഴിച്ച പെയിൻകില്ലറിന്റെ സെഡേഷൻ മൂലമാണ്’ ഷൈൻ ടോം ചാക്കോയുടെ വൈറലാകുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽമീഡിയയിൽ നിറയുന്നത് നടൻ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രമാണ്. കിളിപോയി കിടക്കുന്ന താരമെന്ന് പറഞ്ഞുകൊണ്ടാണ് ഷൈൻ ടോം ചാക്കോ മയങ്ങുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം ട്രോളുകൾക്കും ഇരയായിട്ടുണ്ട്. ഷെയിൻ നിഗം നായകനായി എത്തിയ ‘വെയിൽ’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖവും വൈറലായിരുന്നു.

ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തിൽ പങ്കെടുത്തതെന്ന രീതിയിലാണ് ട്രോളുകൾ നിറഞ്ഞ്. പരിഹാസം അതിരുകടന്നതോടെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണി. കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തിൽ ഷൈൻ ക്ഷീണിതനായിരുന്നതിനു കാരണമെന്ന് മുനീർ പറയുന്നു.

തല്ലുമാല, ഫെയർ ആൻഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാൽമുട്ടിലെ ലിഗമെന്റിന് പരുക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലിൽ എത്തിയതിന് പിന്നാലെ തന്നെ വെയിൽ സിനിമയുടെ പ്രൊമോഷന് വേണ്ടി ഷൈൻ അഭിമുഖങ്ങൾ നൽകുകയായിരുന്നുവെന്നും ഇതേതുടർന്നാണ് താരം അവശനായതെന്നും മുനീർ കൂട്ടിച്ചേർത്തു.

മുനീർ മുഹമ്മദുണ്ണിയുടെ വാക്കുകൾ;

ട്രോളുകൾ, ഷൈനിന്റെ ഇന്റർവ്യു – സത്യം എന്താണ് ? തല്ലുമാല, ഫെയർ ആൻഡ് ലൗലി എന്നീ സിനിമകളിൽ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈൻ ടോം ചാക്കോയുടെ കാലിന് പരിക്ക് പറ്റി. ശേഷം ഡോക്ടർ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ പെയിൻ കില്ലറുകൾ കഴിച്ച് സെഡേഷനിൽ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് ‘വെയിൽ’ സിനിമയ്ക്കു വേണ്ടി ഇന്റർവ്യൂ കൊടുക്കാൻ സിനിമയുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.

‘ജീവിക്കുന്നെങ്കില്‍ ഒരുമിച്ച്, മരിക്കുന്നെങ്കില്‍ അതും ഒരുമിച്ച്‌ ‘ : യുദ്ധഭീതിയിലും വളര്‍ത്തുമൃഗങ്ങളെ കൈവിടാതെ ഉക്രെയ്ന്‍ ജനത

എന്നാൽ, അവിടെ ഒരു അഭിമുഖത്തിനു പകരം 16 അഭിമുഖങ്ങൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സെഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റർവ്യുകളും കൈവിട്ട് പോവുകയായിരുന്നു. പിന്നാലെ മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുത്തു എന്ന പേരിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ഓൺലൈൻ സദാചാര പോലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വളച്ചൊടിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഷൈൻ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.

Exit mobile version