ഒരു ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്ന ചിത്രം മനോഹരം; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

വിനീത് ശ്രീനിവാസനെ നായകനാക്കി അന്‍വര്‍ സാദിക്ക് സംവിധാനം ചെയ്യുന്ന ‘മനോഹരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. അപര്‍ണ ദാസ് ആണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്.

ഒരു ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസനെ വെള്ളിത്തിരയില്‍ കാണുന്ന ചിത്രമാണ് മനോഹരം. വളരെ വ്യത്യസ്തമായി ഫേസ്ബുക് ലൈവ് വീഡിയോയിലൂടെയാണ് പുതിയ ചിത്രത്തെയും സംഘാംഗങ്ങളെയും വിനീത് പരിജയപ്പെടുത്തിയത്.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കലാക്കലാണ് നിര്‍മ്മാണം. വിനീതിനെ കൂടാതെ ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ദീപക് പരംബോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി.കെ.പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സെയ്ട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവര്‍ മറ്റു കഥാപാത്രങ്ങളായെത്തും. കൂടാതെ പുതുമുഖങ്ങളും ഉണ്ടാവും. ജെബിന്‍ ജേക്കബാണ് ഛായാഗ്രഹണം. സംഗീതം സജീവ് തോമസ്. നിതിന്‍ രാജാണ് എഡിറ്റിംഗ്.

Exit mobile version