അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

അമ്പലത്തില്‍ നിയന്ത്രണാതീതമായ തിരക്കായിരുന്നതിനാലാണ് വിനീത് സ്വന്തം വാഹനത്തലേക്ക് ഓടിക്കയറുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

vineeth

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ഇറങ്ങിയോടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചേര്‍ത്തല വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം.

vineeth

ഉത്സവത്തിന്റെ സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീതിന്റെ ഗാനമേള. ഇതിന് ശേഷം വിനീത് കാറിലേക്ക് ഓടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അമ്പലത്തില്‍ നിയന്ത്രണാതീതമായ തിരക്കായിരുന്നതിനാലാണ് വിനീത് സ്വന്തം വാഹനത്തലേക്ക് ഓടിക്കയറുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്തായാലും സംഭവം സൈബര്‍ലോകത്ത് വൈറലാണിപ്പോള്‍. വിനീതിന്റെ ഓട്ടത്തിനെ സംബന്ധിച്ച് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

vineeth

തങ്കം ആണ് ഒടുവില്‍ റിലീസ് ചെയ്ത വിനീത് ശ്രീനിവാസന്റെ ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ നിര്‍മാണത്തിലൊരുങ്ങിയ ചിത്രം ശഹീദ് ആറാഫത്താണ് സംവിധാനം ചെയ്തത്. ബിജു മേനോന്‍, ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Exit mobile version