റൗഡി ബേബിയുടെ റീമേക്കുമായി ‘എംജിആര്‍’! യൂട്യൂബില്‍ ഒരു മില്യണിലധികം കാഴ്ച്ചക്കാര്‍

റൗഡി ബേബിയുടെ എംജിആര്‍ വേര്‍ഷന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്

ധനുഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘മാരി 2’. ചിത്രത്തില്‍ സായ്പല്ലവിയും ധനുഷും ചേര്‍ന്നുള്ള ‘റൗഡി ബേബി’ എന്ന ഗാനത്തിന് യൂട്യൂബില്‍ 200 മില്യണിലധികം കാഴ്ച്ചക്കാരുമായി മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഗാനത്തിന്റെ പുതിയ വേര്‍ഷനാണ് യൂട്യൂബില്‍ തരംഗമായിരിക്കുന്നത്.

റൗഡി ബേബിയുടെ എംജിആര്‍ വേര്‍ഷന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇവാന്‍ ലെനിനാണ് മാരി 2വിലെ റൗഡി ബേബി എന്ന ഗാനം എംജിആറിന്റെ സിനിമകളിലെ സീനുകള്‍ കോര്‍ത്തിണക്കി മിക്‌സ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ ഇതിനകം ഒരു മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

ബാലാജി മോഹന്‍ ആണ് മാരി 2 സംവിധാനം ചെയ്തത്. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയാണ് ഈ പാട്ടിന്റെ നൃത്ത സംവിധായകന്‍. ധനുഷ് തന്നെയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

Exit mobile version