റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോള്‍ 50 കോടിയിലധികം കാഴ്ച്ചക്കാര്‍; പുതിയ റെക്കോര്‍ഡുമായി ‘റൗഡി ബേബി’

യൂട്യൂബില്‍ റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോള്‍ 50 കോടിയിലധികം പേരാണ് ഇത് കണ്ടിരിക്കുന്നത്

ധനുഷിന്റെയും സായി പല്ലവിയുടെയും നൃത്തച്ചുവടുകള്‍ കൊണ്ട് ഹിറ്റായ മാരി 2 വിലെ ‘റൗഡി ബേബി’ ഗാനത്തിന് വീണ്ടും പുതിയ റെക്കോര്‍ഡ്. ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോള്‍ 50 കോടിയിലധികം പേരാണ് ഇത് കണ്ടിരിക്കുന്നത്.

ധനുഷിനേക്കാള്‍ സായിപല്ലവിയുടെ നൃത്തച്ചുവടുകളെയാണ് എല്ലാവരും പ്രശംസിച്ചത്. കാരണം നായകന്മാര്‍ മാത്രം ചെയ്തിരുന്ന ഫാസ്റ്റ് നമ്പര്‍ സ്റ്റെപ്പുകള്‍ക്കാണ് ഗാനരംഗത്ത് സായിപല്ലവി ചുവടുവെച്ചത്. ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായിട്ടാണ് സായി പല്ലവി എത്തിയത്.

‘റൗഡി ബേബി’ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് പ്രഭുദേവയാണ്. യുവന്‍ ശങ്കര്‍രാജ സംഗീതം ചെയ്ത ഗാനം ആലപിച്ചത് ധനുഷും ദീയും ചേര്‍ന്നാണ്. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ ഒരു കോടിയോളം പേരാണ് റൗഡി ബേബി ഗാനം യൂട്യൂബില്‍ കണ്ടത്. ഇപ്പോഴിതാ 50 കോടി കാഴ്ച്ചക്കാരുമായി പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.

Exit mobile version