ധനുഷിനെയും സായ് പല്ലവിയെയും ഡാന്‍സ് പഠിപ്പിച്ച് പ്രഭുദേവ; വൈറലായി ‘റൗഡി ബേബി’ മേക്കിംഗ് വീഡിയോ

പ്രഭുദേവയാണ് ഇത് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്

സിനിമാ ലോകത്ത് പ്രഭുദേവയുടെ സ്റ്റെപ്പുകള്‍ എക്കാലത്തും ഹിറ്റാണ്. അതിപ്പോ അദ്ദേഹം നായകനായി എത്തിയാലും ശരി കൊറിയോഗ്രഫി ചെയ്തതായാലും യുവാക്കള്‍ക്കിടയില്‍ അത് ഹിറ്റാണ്. ഏറ്റവുമൊടുവില്‍ ഇപ്പോ ഹിറ്റായിരിക്കുന്നത് ‘മാരി 2’ എന്ന ചിത്രത്തിലെ ‘റൗഡി ബേബി’ എന്ന ഗാനമാണ്. യൂട്യൂബില്‍ തരംഗം തീര്‍ത്ത ഗാനം ഇതിനകം കണ്ടത് 262 മില്യണ്‍ ആളുകളാണ്.

ഗാനം യൂട്യൂബില്‍ തരംഗം തീര്‍ത്ത് മുന്നേറുന്ന അവസരത്തില്‍ ‘റൗഡി ബേബി’യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രഭുദേവയാണ് ഇത് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷ്, സായ്പല്ലവി, വരലക്ഷ്മി, ടൊവീനോ തോമസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

Exit mobile version