മാരി 2 വിലെ ആദ്യ ഗാനം പുറത്തിറങ്ങി

യുവന്‍ ശങ്കര്‍രാജ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം മാരി 2 വിലെ ആദ്യ ഗാനം പുറത്തു വിട്ടു. ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. യുവന്‍ ശങ്കര്‍രാജ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്. പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷ് തന്നെയാണ്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ്പല്ലവിയാണ് നായിക. മലയാളി താരം ടോവീനോ തോമസ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കൃഷ്ണ, വിദ്യ പ്രദീപ്, കല്ലോരി വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ക്രിസ്മസ് റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version