ശ്രദ്ധ കപൂറിന് പിറന്നാള്‍ സമ്മാനവുമായി ‘സഹോ’ടീം; ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

'ഷേഡ്സ് ഓഫ് സഹോ' എന്ന പേരിലാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സഹോ’യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായികയായ ശ്രദ്ധാ കപൂറിന്റെ പിറന്നാള്‍ ദിവസത്തില്‍ അവര്‍ക്ക് ആശംസകളുമായാണ് 1.02 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

‘ഷേഡ്സ് ഓഫ് സഹോ’ എന്ന പേരിലാണ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം ലാല്‍ കൂടിയുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും സഹോ എന്നാണ് മേക്കിംഗ് വീഡിയോ നല്‍കുന്ന സൂചന. സുഗീത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കെന്നി ബേറ്റ്സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. യുവി ക്രിയേഷന്‍സും ടി സിരീസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 15ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version