നര്‍മ്മത്തില്‍ പൊതിഞ്ഞ് കാളിദാസിന്റെ ‘മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി’; ട്രെയിലര്‍ പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായെത്തുന്ന മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീതു ജോസഫാണ്.

ഒരു നാട്ടിന്‍പുറത്ത് ജോലിയൊന്നുമില്ലാതെ നടക്കുന്ന ഒരുപറ്റം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഗണപതി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ലിന്റ ജീത്തുവിന്റെ കഥയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സതീഷ് കുറിപ്പും എഡിറ്റിംഗ് അയൂബ് ഖാനും നിര്‍വഹിച്ചിരിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വിജയിയാണ്. ഗോകുലം ഗോപാലനും ജീതു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version