അയ്യപ്പനായി പ്രേക്ഷക മനംകവർന്നു, ഇനി ഗന്ധർവ്വനാകുന്നു; സൂപ്പർഹീറോ ചിത്രം, ബജറ്റ് 40 കോടി

Unni Mukundan | Bignewslive

സിനിമാ ജീവിതത്തിൽ അയ്യപ്പനായി പകർന്നടിയതിന് പിന്നാലെ ഗന്ധർവ്വന്റെ വേഷത്തിൽ എത്താൻ ഒരുങ്ങുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പുതിയചിത്രമായ ഗന്ധർവ ജൂനിയറിന്റെ പൂജ കൊച്ചിയിൽ നടന്നു. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കുമിതെന്നാണ് പ്രതീക്ഷ. 40 കോടിയാണ് സിനിമയുടെ ബജറ്റ്.

ഇവിടെ അധികം ജോലി ഇല്ല; ഫോര്‍ട്ട് കൊച്ചി ബീച്ച് ക്ലീനാക്കി സോഷ്യല്‍ മീഡിയയില്‍ താരമായ ജര്‍മ്മന്‍ സഞ്ചാരിയുടെ അടുത്ത ദൗത്യം കോവളത്ത്

സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രം കൂടിയാണ് ഗന്ധർവ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

Exit mobile version