മാളികപ്പുറം സിനിമയിലെ മുഖ്യവേഷം ചെയ്ത ഉണ്ണിമുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനൊരുങ്ങി ബിജെപി, മത്സരിക്കുക പത്തനംതിട്ടയില്‍

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനയുമായി ബിജെപി. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സര രംഗത്തുനിന്നു മാറിനില്‍ക്കാനാണ് തീരുമാനം.

ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയില്‍ ഉണ്ണിമുകുന്ദന്‍ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടുവെന്നും അതിനാല്‍ ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

also read: സുരേന്ദ്രന്റെ മരണം മുതല പിടിച്ചല്ല; മുങ്ങിമരണമെന്ന് സ്ഥിരീകരണം; വെള്ളം കയറി പുല്ല് ചാഞ്ഞ് കിടന്നത് വലിച്ചിഴച്ചതെന്ന് തെറ്റിധരിപ്പിച്ചു

സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്നും സുരേന്ദ്രന്‍ മാറി സ്ഥിതിക്ക് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയും ഉണ്ണി മുകുന്ദനെയുമാണ് പകരം പരിഗണിക്കുന്നത്. കുമ്മനത്തിന്റെ പേരിനു മുന്‍തൂക്കമുണ്ട്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാവുന്നതോടെ ചിത്രം മാറുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.

കഴിഞ്ഞ തവണ മികച്ച മുന്നേറ്റമുണ്ടാക്കാനായ മണ്ഡലത്തില്‍ ഇത്തവണ 50,000 വോട്ടുകള്‍ അധികമായി നേടിയാല്‍ ജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Exit mobile version