‘ഞാൻ തല്ലില്ല, കൊല്ലും…. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്, ഈ കാല് വച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ’ വിവാദത്തിൽ ഷൈൻ ടോം ചാക്കോയുടെ പ്രതികരണം

shine tom chacko | Bignewslive

തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘർഷത്തിൽ മൗനം വെടിഞ്ഞ് പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പട സിനിമയുടെ പ്രദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു താരം. കളമശ്ശേരി എച്ച്.എം.ഡി റോഡിൽ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. നാട്ടുകാരിൽ ഒരാളെ ഷൈൻ ടോം ചാക്കോ തല്ലിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലാണ് താരം പ്രതികരണം അറിയിച്ചത്.

സൗഹൃദത്തിന്റെ മഹത്വം നഷ്ടമാക്കരുത്! ‘ജാരന്‍മാര്‍ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും ‘സുഹൃത്ത്’ എന്ന വാക്ക് നല്‍കാതിരിക്കുക’

തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവർത്തകരോട് ഷൈൻ ചോദിക്കുകയായിരുന്നു. ”ഞാൻ തല്ലില്ല, കൊല്ലും. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ”-ഷൈൻ പ്രതികരിച്ചു. സിനിമാചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈൻ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഇപ്പോൾ നടക്കുന്നത്.

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘പട. കമൽ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Exit mobile version