മോഹന്‍ലാല്‍ പൃഥിരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം; ഫസ്റ്റ്‌ലുക്ക് പുറത്ത്

PRITHVIRAJ | bignewslive

സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം മോഹന്‍ലാല്‍-പൃഥി രാജ് കൂട്ട് കെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ബ്രോ ഡാഡി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വി തന്നെയാണ് പങ്കുവച്ചത്.

പൃഥി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതുമുഖങ്ങളായ ശ്രീജിത്ത് എന്‍, ബിപിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്.ചിത്രം ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി ഡ്രാമയാണെന്ന് പൃഥ്വി കുറിച്ചു.

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ സിനിമയില്‍ അഭിനയിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ക്യാമറ ചലിപ്പിക്കും. ദീപക് ദേവാണ് സംഗീത, അഖിലേഷ് മോഹനന്‍ എഡിറ്റര്‍.

സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനായിരിക്കും പൃഥിയുടെ അടുത്ത ചിത്രം എന്നായിരുന്നു ആരാധകര്‍ ഇതുവരെ കരുതിയിരുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷം ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Exit mobile version