വെബ്‌സീരീസുകളിലൂടെ മനംകവർന്ന നടൻ കിരൺ വിയ്യത്ത് വിവാഹിതനായി; ആശംകളുമായി കരിക്ക് ടീം

പ്രേക്ഷകരുടെ പ്രിയപ്പെട്ട വെബ്‌സീരിസ് ക്രിയേറ്റേഴ്‌സായ കരിക്ക് ടീമിലെ ഒരു താരം കൂടി വിവാഹിതനായി. നടൻ കിരൺ വിയ്യത്താണ് വിവാഹിതനായത്. കണ്ണൂർ സ്വദേശിനി അതിരയാണ് വിധു.

വിവാഹച്ചടങ്ങുകൾ കണ്ണൂരിൽ വച്ച് ഞായറാഴ്ചയായിരുന്നു നടന്നത്. കരിക്ക് താരങ്ങളാണ് വിവാഹവാർത്ത സോഷ്യൽമീഡിയയിലൂടെ ആദ്യം പങ്കിട്ടത്. കിരണിനും ആതിരക്കും വിവാഹ ആശംസ നേർന്ന് നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.
ALSO READ- ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!

കരിക്ക് ടീം താരങ്ങളായ അനു കെ അനിയനും, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ എന്നിവരെല്ലാം വിവാഹത്തിനെത്തിയിരുന്നു.

കിരണിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇവർ പങ്കുവെച്ച വിവാഹ ചിത്രങ്ങൾ വൈറലാവുകയാണ്. തൃശൂർ ഒല്ലൂർ സ്വദേശിയായ കിരൺ തേരാ പാരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Exit mobile version