‘എന്റെ പ്രേമിനെപ്പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും ലഭിക്കണം’; വ്യത്യസ്തമായ വീഡിയോ പങ്കിട്ട് സ്വാസിക

താരങ്ങളായ സ്വാസിക വിജയും പ്രേം ജേക്കബും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. മതപരമായ ചടങ്ങുകൾ ഒഴിവാക്കി ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്റ്റൈലാണ് താരങ്ങൾ പിന്തുടർന്നത്. ഈ വിവാഹത്തിന് സിനിമയിലേയും ടെലിവിഷൻ രംഗത്തേയും നിരവധി താരങ്ങൾ എത്തിയിരുന്നു.

ALSO READ- ആലത്തൂരിലെ ബാറിൽ മദ്യപിച്ച ശേഷം പണത്തെ ചൊല്ലി തർക്കം; യുവാക്കളുടെ സംഘം വെടിയുതിർത്തു; അഞ്ച് പേർ പിടിയിൽ; മാനേജർക്ക് പരിക്ക്

പിന്നാലെ നടന്ന റിസപ്ഷനിൽ സുഹൃത്തുക്കളും ബന്ധുക്കളും സിനിമയിലെ സഹപ്രവർത്തകരുമെല്ലാം പങ്കെടുത്തിരുന്നു. ദിലീപ്, സുരേഷ് ഗോപി, അനുശ്രീ, ശ്വേതാ മേനോൻ തുടങ്ങി ഒരു വൻതാനിര തന്നെ റിസപ്ഷന് എത്തിയിരുന്നു. ഇപ്പോഴിതാ താപത്തിന്റെ വിവാഹത്തിന്റേയും സത്കാരത്തിന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

ഇതിനിടെ സ്വാസിക വിവാഹത്തിനിടയിൽ നിന്നുള്ള ചെറിയൊരു വീഡിയോ പങ്കുവെച്ചതാണ് ചർച്ചയാകുന്നത്. പ്രേമിൽ നിന്ന് പുടവ സ്വീകരിച്ച സ്വാസിക ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഉടനെ തന്നെ പ്രേം ജേക്കബും സ്വാസികയുടെ കാൽതൊട്ട് വണങ്ങുകയാണ് ചെയ്യുന്നത്.

ഇതോടെ സ്വാസിക അമ്പരക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈ വീഡിയോ പങ്കിട്ട് ഒരു കുറിപ്പും താരം പങ്കുവെച്ചിരിക്കുകയാണ്. ‘എന്റെ പ്രേമിനെപ്പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും ലഭിക്കണം. എനിക്ക് കിട്ടിയത് ഒരു രത്നത്തെയാണ്’- എന്നാണ് സ്വാസികയുടെ വാക്കുകൾ.

Exit mobile version