‘മലയാളത്തിൽ ഇല്ല, തമിഴിൽ വെച്ച് മോശം അനുഭവം ഉണ്ടായി; ഒരു നടൻ മോശമായി പെരുമാറി; തോറ്റ് പിന്മാറരുതെന്നാണ് സതീഷ് പറഞ്ഞത്’: മാലാ പാർവതി

തമിഴ് സിനിമാ നടന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി മാലാ പാർവതി. ഓപ്പോസിറ്റ് അഭിനയിക്കുന്ന ഒരു തമിഴ്‌നടന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് താരം പറയുന്നത്.

‘മലയാളികളുടെ അടുത്തു നിന്ന് തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു തമിഴ് നടൻ എന്റെ ഓപ്പസിറ്റ് അഭിനിയിക്കാൻ വന്നപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അതെനിക്കു വിഷമമുണ്ടാക്കി, ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ സതീഷ് പറഞ്ഞത് നിന്റടുത്ത് സിനിമയിൽ പോകാൻ ആരും പറഞ്ഞില്ലല്ലോ എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത്.’- എന്നാണ് പങ്കാളിയായ സതീഷ് പറഞ്ഞതെന്നും മാലാ പാർവതി വിശദീകരിക്കുന്നു.

അയാളുടെ മനസ്സിൽ ഇത്രയും വൃത്തികേടുകൾ ഉണ്ട്. അയാൾക്ക് മര്യാദയ്ക്ക് പെരുമാറാൻ പറ്റില്ലെന്നു വച്ച് നമ്മൾ വീട്ടിൽ ഇരിക്കേണ്ട ആൾക്കാരല്ലല്ലോ എന്നാണ് സതീഷ് പറഞ്ഞതെന്നും മാലാ പാർവതി പറയുന്നു.

തന്റെ അഭിപ്രായത്തിൽ അഭിനയം എന്നല്ല ഒരു മേഖലയും സേഫ് പ്രഫഷനായിട്ട് കാണുന്നില്ല. എല്ലാ മേഖലയിലുംപെട്ട ആൾക്കാരോട് അടുത്തു പെരുമാറുമ്പോൾ അവരു പറയും അയ്യോ അയാള് ഭയങ്കര കുഴപ്പമാണ്. അയാളു നമ്മുടെ അടുത്ത് കിണുങ്ങിക്കൊണ്ടു വരും എന്നൊക്കെ.

ALSO READ- പത്തനംതിട്ടയിൽ പിക്കപ്പ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർ മരിച്ചു

ബേസിക് ആയിട്ട് മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് സിനിമ എന്നുള്ളതെന്നല്ല എല്ലാ മനുഷ്യന്റെ മനസ്സും അങ്ങനെയാണ്. സ്വാർഥതയാണ് മനുഷ്യമനസ്സിന്റെ കോർ എന്നു പറയുന്നത്. എല്ലാത്തിനും ഒരു ജാഗ്രതയുണ്ടാകണമെന്നാണ് മാലാ പാർവതിയുടെ വാക്കുകൾ.

ഏതു നിമിഷവും നമ്മൾ വിശ്വസിക്കുന്ന ഒരാളുടെ അടുത്തു നിന്നു പോലും ഇങ്ങനെയൊരു ആക്റ്റ് വരാം. അതുകൊണ്ട് നമ്മൾ കൊടുക്കുന്ന ബോഡി ലാംഗ്വേജ് ആയാലും നമ്മൾ പറയുന്ന വർത്തമാനങ്ങളും വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം. അത് നമ്മളൊരു സ്‌കിൽ പഠിക്കുന്നതു പോലെയാണ്. നമുക്ക് ഫിനാൻഷ്യൽ ഫ്രോഡ് സംഭവിക്കാറില്ലേ അതുപോലെയാണ് കരുതിയിരിക്കണം.

സ്ത്രീകളെ ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചല്ല വളർത്തുന്നത്. ഇങ്ങനെയൊരാൾ അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്. ഒരു കുഞ്ഞ് മുറ്റത്തിറങ്ങി കളിക്കുമ്പോൾ അവളെ ആരെങ്കിലും ഉപദ്രവിക്കാൻ വരുമോ എന്ന് അവളെ പഠിപ്പിച്ചിട്ടില്ല. പെട്ടെന്നൊരു ബാഡ് ടച്ച് വരുമ്പോൾ അവളുടെ മനസ്സിലത് ലൈഫ് ലോങ് ട്രോമയായിപ്പോകും. ഒന്നുകിൽ നമ്മൾ പഠിപ്പിക്കുക നമ്മുടെ കുട്ടികളെ ഇങ്ങനെയൊക്കെ അറ്റാക്ക് വരും. വണ്ടി വന്നാൽ ഇടിക്കും എന്നു പറയാത്തവരില്ലല്ലോ അതുപോലെ മനുഷ്യരാണ് ചിലപ്പോൾ ഉപദ്രവിക്കും എന്നു പറഞ്ഞു തന്നെ വളർത്തുകയെന്നും മാലാ പാർവതി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Exit mobile version