പത്തനംതിട്ടയിൽ പിക്കപ്പ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട- കോഴഞ്ചേരി റോഡിൽ ചുള്ളിക്കോട് ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നീലഗിരി സ്വദേശി അജിത്ത്, പുന്നപ്ര സ്വദേശി അഖിൽ (ട്ടുട്ടു) എന്നിവരാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 6.45-നായിരുന്നു അപകടം.

ഗാനമേളയ്ക്കുശേഷം സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോയ പിക്കപ്പ് വാനുമായി തമിഴ്നാട്ടിൽനിന്നും പച്ചക്കറി കയറ്റിവന്ന ലോറി കൂട്ടിയിടിക്കുകയായിരുന്നു.

Exit mobile version