സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലൂടെ അപമാനിച്ചെന്ന് പരാതിയുമായി സന്തോഷ് പണ്ഡിറ്റ്, ഹൈക്കോടതിയില്‍ തിരിച്ചടി

മിമിക്രിയിലൂടെ മലയാള സിനിമാതാരം സുരാജ് വെഞ്ഞാറമൂട് അപമാനിച്ചെന്ന് ആരോപിച്ച് സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് എന്‍. നഗരേഷാണ് ഹര്‍ജി തള്ളിയത്.

നടന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വിലയിരുത്തിയായിരുന്നു ഹര്‍ജി ഹൈക്കോടതി തള്ളിയത്. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ മിമിക്രി പരിപാടിക്കിടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു സന്തോഷ് പണ്ഡിറ്റ് കോടതിയെ സമീപിച്ചത്.

also read: ‘യുദ്ധം മനുഷ്യരാശിയുടെ പരാജയം; ഇസ്രയേലിലും പാലസ്തീനിലും സമാധാനം വേണം’: മാര്‍പാപ്പ

ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു 2018ല്‍ സംപ്രേഷണം ചെയ്ത മിമിക്രി പരിപാടിയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് സന്തോഷ് പണ്ഡിറ്റ് ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, സ്വകാര്യ അന്യായത്തില്‍ കേസ് എടുക്കാനാകില്ലെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

സന്തോഷ് പണ്ഡിറ്റ് ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം, മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ നിയമവിരുദ്ധതയില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതിഅനുകരണകല വ്യക്തിത്വത്തെ അപമാനിക്കുന്നതല്ലെന്നും സുരാജ് വെഞ്ഞാറമൂട് സ്വന്തം പേര് പറഞ്ഞാണ് പരിപാടി അവതരിപ്പിച്ചതെന്നും അതിനാല്‍ ആള്‍മാറാട്ടമാണെന്ന ആരോപണം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.

Exit mobile version